Thodupuzha
കിഴക്കമ്പലത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ഏറ്റുമുട്ടി.പോലീസിന് നേരെ അക്രമം….
അക്രമികൾ പോലീസ് ജീപ്പ് കത്തിച്ചു... സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/SAVE_20211226_112218.jpg?resize=780%2C470&ssl=1?v=1640497968)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോലഞ്ചേരി:കിഴക്കമ്പലം ചൂരക്കോട് ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ ഇന്നലെ രാത്രി ക്യാമ്പിൽ തമ്മിൽ ഏറ്റുമുട്ടി . സംഭവമറിഞ്ഞെത്തിയ പൊലീസിനു നേരെയും തൊഴിലാളികൾ അക്രമം അഴിച്ചു വിടുകയായിരുന്നു. കല്ലേറിൽ കന്നത്തുനാട് സി ഐ വി.ടി ഷാജനുൾപ്പടെ നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുന്നത്ത്നാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു.സ്ഥലത്ത് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു. ഇന്നലെ രാത്രി വൈകിയാണ് സംഘർഷം ഉടലെടുത്തത്.അക്രമികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി )
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)