മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മനടത്തം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/IMG-20220216-WA0002.jpg?resize=623%2C350&ssl=1?v=1645009441)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനതിരേ മഹിളാ കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്മനടത്തം സംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയം തൊഴിലായി സ്വീകരിച്ച സിപിഎമ്മിന് തങ്ങൾക്ക് എങ്ങനെയും ഒരു രാഷ്ട്രീയ രക്തസാക്ഷിയെ ലഭിച്ച ആവേശമാണ് ധീരജ് വധത്തിൽ കാണാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷികളെ സൃഷ്ടിച്ച് പിരിവ് നടത്തുകയും എതിരാളികളെ കൊന്നൊടുക്കുന്ന സ്വന്തം പാർട്ടിക്കാരെ രക്ഷിക്കാൻ ഉന്നത കോടതിയിൽ സർക്കാർതന്നെ അപ്പീൽ പോകുന്ന പ്രവൃത്തിയുമാണ് സിപിഎം ചെയ്യുന്നതെന്നും സി.പി. മാത്യു ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, ലീലമ്മ ജോസ്, നിഷ സോമൻ, ഹാജിറ സെയ്ദ് മുഹമ്മദ്, നൈറ്റ്സി കുര്യാക്കോസ്, എൻ.ഐ. ബെന്നി, ജോണ് നെടിയപാല, എ.എം. ദേവസ്യ, ജാഫർഖാൻ മുഹമ്മദ്, മനോജ് കോക്കാട്ട്, ടോമി പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)