അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചതായി പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images_1644982113486.jpeg?resize=738%2C415&ssl=1?v=1645017923)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡ് കുത്തിപ്പൊളിച്ചതിന് ജല അഥോറിറ്റിക്കും കരാറുകാർക്കുമെതിരേ പോലീസിൽ പരാതി. പൊതുമരാമത്ത് വകുപ്പ് തൊടുപുഴ, കരിമണ്ണൂർ സെക്ഷനുകളിലെ അസി. എൻജിനിയർമാരാണ് പോലീസിൽ പരാതി നൽകിയത്.
തൊടുപുഴ – പാലാ റോഡിൽ ആശീർവാദ് തിയറ്ററിന് സമീപവും കുന്നം – പടിഞ്ഞാറെ കോടിക്കുളം റോഡിൽ വിവിധയിടങ്ങളുമാണ് പണമടച്ച്് നിയമപ്രകാരമുള്ള അനുമതി വാങ്ങാതെ റോഡ് കുത്തിപ്പൊളിച്ചത്. കഴിഞ്ഞദിവസം ആശീർവാദ് തിയറ്ററിന് സമീപം രാത്രി റോഡ് വെട്ടിപ്പൊളിക്കുന്നത് അതുവഴി വന്ന ഇടുക്കി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ വി.പി. ജാഫർഖാന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. അസി. എക്സി. എൻജിനിയറെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അനുമതി വാങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. എക്സിക്യൂട്ടീവ് എൻജിനിയറുടെ നിർദേശപ്രകാരം ബന്ധപ്പെട്ട അസി. എൻജിനീയർമാർ ജല അഥോറിറ്റി അസി. എൻജിനിയർക്കും കരാറുകാർക്കുമെതിരെയാണ് പരാതി നൽകിയത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)