47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളുകളിലേയ്ക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/02/images-1-11.jpeg?resize=715%2C402&ssl=1?v=1645287837)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കൊച്ചി : രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും നാളെ തുറക്കുന്നതോടെ 47 ലക്ഷത്തോളം വിദ്യാർഥികൾ നാളെ സ്കൂളുകളിലെത്തുന്നു.ഒന്നു മുതൽ പത്തു വരെ 38 ലക്ഷത്തിൽപ്പരം വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഏഴര ലക്ഷത്തോളം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 66,000-ത്തോളം വിദ്യാർഥികളുമാണുള്ളത്. 1,91,000-ത്തോളം അധ്യാപകരും 22,000-ത്തോളം അനധ്യാപകരും സ്കൂളുകളിലുണ്ട്.പ്രീപ്രൈമറി വിഭാഗത്തിൽ തിങ്കൾ മുതൽ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉൾപ്പെടുത്തി ഉച്ചവരെ ക്ലാസുകൾ ഉണ്ടാകും. പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വിദ്യാർഥികൾക്കും ഉച്ചഭക്ഷണം വിതരണം ചെയ്യും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)