Thodupuzha
നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം നടത്തി
തൊടുപുഴ: നാഷ്ണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക യോഗം തൊടുപുഴയില്‍ സംഘടിപ്പിച്ചു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിള്‍ ഉദ്ഘാടനം ചെയ്തു. എന്‍.വൈ.സി ജില്ലാ പ്രസിഡന്റ് ഇ.എസ്. മനു അധ്യക്ഷക വഹിച്ചു. എന്‍.വൈ.സി സംസ്ഥാനപ്രസിഡന്റ് സി.ആര്. സജിത്തിന് യോഗത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് യുദ്ധത്തിനെതിരെ പ്രവര്‍ത്തകര്‍ കാല്‍നട ജാഥ സംഘടിപ്പിച്ചു. എന്‍.സി.പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ ജാഥ ഉദ്ഘാടനം ചെയ്തു.