കുടുംബ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/03/IMG-20220324-WA0015.jpg?resize=780%2C470&ssl=1?v=1648101739)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കൊന്താലപ്പള്ളി: കൊന്താലപള്ളി ജമാഅത്തിന്റെയും കൊന്താലം ബാവ മെമ്മോറിയൽ യത്തീം സംരക്ഷണസമിതിയുടെയും തൊടുപുഴ ജനമൈത്രി പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുടുംബ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ വി. സി വിഷ്ണുകുമാർ ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. ‘വഴി തെറ്റുന്ന കൗമാരങ്ങൾ’ എന്ന വിഷയത്തിൽ തൊടുപുഴ സബ് ഇൻസ്പെക്ടർ എ ആർ കൃഷ്ണൻനായർ ക്ലാസ്സ് എടുത്തു. കൊന്താലപള്ളി ജമാ അത്ത് പ്രസിഡന്റ് പി. യു. മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജമാ അത്ത് സെക്രട്ടറി കെ എം ഹംസ സ്വാഗതം ആശംസിച്ചു. ചീഫ് ഇമാം ഷമ്മാസ് ദാരിമി പായിപുല്ല്, ഹബീബ് മുഹമ്മദ് മൗലവി, അബ്ദുൽ ഹകീം മൗലവി, അൻസാരി സഖാഫി, അബ്ദുൽ സലാം മൗലവി, അബ്ബാസ് സഖാഫി, സുധീർ വെള്ളിലംചുവട്ടിൽ, കെ ഇ ജബ്ബാർ, കെ എം ഇബ്രാഹിം,
യത്തിം സംരക്ഷണ സമിതി പ്രസിഡന്റ് വി. എസ്. നവാസ് എന്നിവർ സംസാരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)