കെ.റെയില്‍: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി
തൊടുപുഴ: കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മങ്ങാട്ടു കവലയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സിവില്‍ സ്റ്റേഷനു മുന്നില്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, കെ.എസ് സിയാദ്, ഇ.എ.എം അമീന്, ജില്ലാ ഭാരവാഹികളായ പി.എം നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, സല്മാന് ഹനീഫ്, മുഹമ്മദ് ഷെഹിന്‍ഷാ, അജാസ് പുത്തന്‍പുര, ഒ.ഇ ലത്തീഫ്, കെ.എം അന്‍വര്‍, എം.എം അന്‍സാരി, എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.എം സലിം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ. എം അജ്മല്‍, ജനറല്‍ സെക്രട്ടറി ആഷിഖ് റഹിം, കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, നേതാക്കളായ കെ. എം നിഷാദ്, അനസ് കോയാന്, സി.ജെ അന്‍ഷാദ്, കെ.എം അജിനാസ്, റിയാസ് പടിപ്പുര, അമാന്‍ പള്ളിക്കര, ഷെഫീഖ് പനയ്ക്കല്‍, എം.എ സബീര്‍, പി.എ നജീബ് എന്നിവര്‍ പ്രസംഗിച്ചു.