വാട്സ്ആപ്പ് പേ കൂടുതൽ പേർക്ക് ലഭ്യമാക്കാൻ കന്പനിക്ക് അനുമതി ലഭിച്ചു
മുംബൈ: വാട്സ്ആപ്പിന്റെ യുപിഎ അധിഷ്ഠിത പേമെന്റ് ഫീച്ചറായ വാട്സ്ആപ്പ് പേ കൂടുതൽ പേർക്ക് ലഭ്യമാക്കാൻ കന്പനിക്ക് അനുമതി ലഭിച്ചു. 10 കോടി ഉപയോക്താക്കളിലേക്ക് സേവനമെത്തിക്കാനാണ് എൻപിസിഎ അനുമതി നല്കിയിരിക്കുന്നത്.
നേരത്തേ നാലു കോടി ഉപയോക്താക്കൾക്കു മാത്രം ഫീച്ചർ ലഭ്യമാക്കാനാണ് അനുമതിയുണ്ടായിരുന്നത്. നിലവിൽ വാട്സ്ആപ്പിന് ഇന്ത്യയിൽ 40 കോടിയിലേറെ ഉപയോക്താക്കളാണുള്ളത്.
ഇവർക്കെല്ലാം ഒരുമിച്ച് സേവനം ലഭ്യമാക്കുകവഴി മറ്റു പേമന്റ് കന്പനികൾക്ക് വിപണി പങ്കാളിത്തം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് വാട്സ്ആപ്പിന് ഘട്ടംഘട്ടമായി അനുമതി നല്കുന്നത്.