പ്ലസ് വൺ പരീക്ഷകൾ മാറ്റിവച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-36-1.jpeg?resize=623%2C350&ssl=1?v=1650629541)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷകൾ മാറ്റിവച്ചു. ജൂണ്‍ 13 മുതല്‍ 30 വരെയാണ് പരീക്ഷകൾ നടക്കുക. പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ടിന് ആരംഭിക്കും.
ജൂണ്‍ ഒന്നിനാണ് സ്കൂളുകളിൽ പ്രവേശനോല്‍സവം. കോവിഡ് മാര്‍ഗരേഖ പിന്തുടർന്നായിരിക്കും സ്കൂളുകളുടെ പ്രവർത്തനമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി അധ്യാപകർക്കുള്ള പരിശീലനം മേയ് രണ്ടാം വാരം മുതൽ നൽകും. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലായുള്ള ഒന്നരലക്ഷത്തോളം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.
പാഠപുസ്തകത്തിന്റെ അച്ചടി പൂർത്തിയായെന്നും ഈ മാസം 28മുതൽ വിതരണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)