കോണ്‍ഗ്രസ് പെട്രോള്‍ പമ്പുകള്‍ക്ക് മുന്പില് ഒപ്പുശേഖരണം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210714-WA0052.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പെട്രോള്‍-ഡീസല്‍-പാചകവാതക വില വര്‍ധനവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് തൊടുപുഴ വെസ്റ്റ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഒപ്പുശേഖരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയര്മാന് അഡ്വ. എസ്. അശോകന് മുഖ്യപ്രഭാഷണം നടത്തി. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ.ജി. സജിമോന്‍ അധ്യക്ഷത വഹിച്ചു. എന്‍.ഐ. ബെന്നി, പി.എന്‍. രാജീവന്, രാജേഷ് ബാബു, ആര്. ജയന്, അസ്ലം ഓലിക്കന്‍, ലെനിന് രാജേന്ദ്രന്, ജോസഫ് കുര്യന് ചാമക്കാല, ജോസ്ലെറ്റ് മാത്യു, സി.ആര്. പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പിന് മുമ്പില്‍ നടത്തിയ ഒപ്പ് ശേഖരണ സമരത്തില്‍ റോബിന് മൈലാടി, കെ.എ. ഷെഫീക്ക്, കെ. ദീപക്, അരുണ്‍ ഉദയന്‍, മുനീര്‍ മുഹമ്മദ്, അനീഷ് കോതായില്‍, ഫൈസല്‍ അബ്ബാസ്, ജോസ് പാലിയത്ത്, ഷിബു സ്കറിയ, തങ്കച്ചന് പാറടിയില്‍, ജോമോന് കുറുമറ്റം, ആഗസ്തി, ബെന്നി എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)