വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയയാൾക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/images-49.jpeg?resize=739%2C415&ssl=1?v=1650806491)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വീട്ടുവളപ്പിൽ കഞ്ചാവു നട്ടുവളർത്തിയയാൾക്ക് നാലുവർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധിക തടവ് അനുഭവിക്കണം.
ചിന്നക്കനാൽ സിങ്കുകണ്ടം ചെന്പകത്തൊഴു ആലക്കൽ കരുണാകരനെ(53)യാണ് തൊടുപുഴ എൻഡിപിഎസ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. 2016 ഒക്ടോബർ 24നായിരുന്നു കേസിനാസ്പദമായ സംഭവം. ശാന്തൻപാറ എസ്ഐ ആയിരുന്ന കെ.പി. രാധാകൃഷ്ണനും സംഘവും നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിനു പിന്നിൽനിന്ന് എട്ട് കഞ്ചാവുചെടികൾ കണ്ടെത്തുകയായിരുന്നു. ശാന്തൻപാറ സിഐ ആയിരുന്ന ടി.ആർ. പ്രദീപ്കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)