കനത്ത മഴ:എല്ലാ സർക്കാർ വകുപ്പുകളും സജ്ജമായിരിക്കാൻ കളക്ടറുടെ നിർദേശം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG_20220704_200758.jpg?resize=612%2C344&ssl=1?v=1656945648)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കനത്ത മഴ ജില്ലയിൽ തുടരുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളും സജ്ജമായിരിക്കാൻ കളക്ടർ ഷീബാ ജോർജ് നിർദേശം നൽകി. ഓറഞ്ച് അലർട്ടാണെങ്കിലും റെഡ് അലർട്ടിനു സമാനമായ മുന്നൊരുക്കങ്ങൾ നടത്തണം.
ദുരന്ത സാധ്യതാ മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാന്പുകൾ സജ്ജമാക്കണം. ജനങ്ങൾക്ക് അനൗണ്സ്മെന്റ് നൽകുകയും ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കുകയും വേണം. ജനങ്ങൾ നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ, മീൻപിടിക്കാനോ മറ്റാവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. പോലീസ്, വനം, ടൂറിസം വകുപ്പുകൾ ഇക്കാര്യം ശ്രദ്ധിക്കണം. ജില്ലയിലെ എല്ലാ ദുരന്തനിവാരണ സംവിധാനങ്ങളും സജ്ജമാക്കണമെന്നും കളക്ടർ നിർദേശം നൽകി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)