Thodupuzha
തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ ക്യാമ്പയിൻ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-22-at-11.59.41-AM.jpeg?resize=780%2C470&ssl=1?v=1658487849)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നശാമുക്ത് ഭാരത് ക്യാമ്പയിന്റെയും ആഭിമുഖ്യത്തിൽ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യു. പി സ്കൂളിന്റെ സഹകരണത്തോടെ തൊടുപുഴ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ സ്റ്റിക്കർ ക്യാമ്പയിൻ നടത്തി. ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പ്രദീപ് എസ്.എസ്, ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ. കെ തോമസ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ മേഖലയ്ക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും ലഹരിവിരുദ്ധ സന്ദേശ സ്റ്റിക്കറുകൾ പതിപ്പിച്ചു. പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ബിനോയ് വി. ജെ , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അയ്യപ്പ ജ്യോതി, സെന്റ് സെബാസ്റ്റ്യൻ യു. പി. സ്കൂൾ ഹെഡ് മാസ്റ്റർ ടി എൽ ജോസഫ്, അധ്യാപകർ അനീഷ് ജോർജ് എന്നിവർ സംബന്ധിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)