Thodupuzha
കരിങ്കുന്നം അടുതാറ്റ് റോഡിന് 10 ലക്ഷം അനുവദിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/WhatsApp-Image-2022-08-03-at-5.57.43-AM.jpeg?resize=623%2C350&ssl=1?v=1659502879)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തിനെ കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന റോഡായ കരിങ്കുന്നം അടുതാറ്റ് റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ നിന്നും റവന്യു മന്ത്രി കെ.രാജന് 10 ലക്ഷം രൂപ അനുവദിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി.അറിയിച്ചു. 2018ലെയും 2019ലെയും കാലവര്‍ഷത്തില്‍ സഞ്ചാര യോഗ്യമല്ലാതായ ഈ റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാംപുറത്ത്, വൈസ് പ്രസിഡന്റ് ബീനാ പയസ് എന്നിവര്‍ ഡീന്‍ കുര്യാക്കോസ് എംപി മുഖാന്തരം റവന്യു മന്ത്രി കെ.രാജന് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ഫണ്ട് അനുവദിച്ചത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)