പെരുവന്താനം സ്വദേശിനി ഉഷാകുമാരിക്കിത് ജന്മ സാഫല്യം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/Picsart_22-08-11_18-54-13-846.jpg?resize=780%2C470&ssl=1?v=1660224880)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പെരുവന്താനം സ്വദേശിനി മറ്റക്കാട് ഉഷാകുമാരിക്കിത് ജന്മസാഫല്യം.ശനിയാഴ്ച ആരംഭിക്കുന്ന ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് 56 കാരി ഉഷാകുമാരി .ഒരുപാട് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ജീവിത പ്രാരാബ്ദങ്ങളാല്‍ കഴിഞ്ഞില്ല. പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്തെ തുടര്‍ന്ന് 2017ല്‍ സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത കോഴ്സില്‍ ചേര്‍ന്ന് പഠിച്ച് വിജയിച്ചു.തുടര്‍ന്ന് 2019 ല്‍ പത്താംതരം തുല്യത കോഴ്സും പാസായി.പിന്നീട് 2020-22 ബാച്ചില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സില്‍ ചേരുകയായിരുന്നു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ തുല്യതാ പഠിതാവാണ് ഉഷാകുമാരി. കട്ടപ്പന സെന്റ് ജോര്‍ജ് എച്ച്.എസ്.സ് പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതുന്നത്. ഭര്‍ത്താവ് ബാലചന്ദ്രനും ജന്മനാവൈകല്യം ഉണ്ടായിരുന്ന മകന് ഗിരീഷും നേരത്തെ മരിച്ചു. പെരുവന്താനം പഞ്ചായത്ത് 106 നമ്പര്‍ കാവളം അംഗനവാടിയിലെ ഹെല്പറാണ് ഉഷാകുമാരി. വിവാഹിതയായ ഒരു മകള്‍ ഉണ്ട് ആതിര.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)