Thodupuzha
ജയ്റാണി പബ്ലിക് സ്കൂളിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/08/n4150297781660960705264a8fd6109e01af738799669ac6060df83a8eb5e248717d5c8cc92b9774074d327.jpg?resize=623%2C351&ssl=1?v=1660961006)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് ജയ്റാണി പബ്ലിക് സ്കൂളിൽ ഇടുക്കി പ്രസ് ക്ലബിന്റെയും ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഇടുക്കി ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കമ്മിറ്റിയംഗം ഫ്രാൻസീസ് ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ലോകത്തിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ള വിവിധ കാമറകളുടെ പ്രദർശനവും നടന്നു. ഇടുക്കി പ്രസ് ക്ലബ് ട്രഷറർ വിൽസണ് കളരിക്കൽ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജാൻസി എം. ജോർജ് പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)