പാചക വാതക വില വര്‍ദ്ധനവ് പിന്‍വലിക്കണം: ജനശക്തി മഹിളാ കോണ്‍ഗ്രസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/WhatsApp-Image-2022-07-27-at-7.55.18-AM.jpeg?resize=710%2C400&ssl=1?v=1658905038)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : തൊഴിലില്ലായ്മയും വിലക്കയറ്റവും മഴക്കെടുതിയും പകര്‍ച്ചവ്യാധികളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള ഇരട്ട പ്രഹരമാണ് പാചകവാതക വില വര്‍ദ്ധനയെന്ന് ജനശക്തി മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിഅഭിപ്രായപ്പെട്ടു.എല്ലാ മാസവും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ തകിടം മറിക്കും. നിര്‍ത്തലാക്കിയ സബ്സിഡി പുനഃസ്ഥാപിക്കുകയോ,സബ്സിഡി കഴിച്ചുള്ള തുക മുന്‍കാ ലത്തെ പോലെ പ്രാബല്യത്തില്‍ വരുത്തുകയോ ചെയ്യണമെന്നും കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് അടിയന്തിരമായി ഇടപെടണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ കണ്വന്ഷന് സംസ്ഥാന കണ്‍വീനര്‍ ശ്രീദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.എന്‍, ഗിരിജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി റ്റി.കെ. അനീഷയും മുട്ടം മണ്ഡലം പ്രസിഡന്റായി അംബികാ സജീവനേയും പുറപ്പുഴ മണ്ഡലം കണ്‍വീനറായി സിന്ധു ജോസിനേയും തെരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)