Thodupuzha
വേങ്ങച്ചുവട് കൂവേലിപ്പടിയിൽ വാഹനങ്ങൾ അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220910-WA0058.jpg?resize=780%2C470&ssl=1?v=1662822343)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വേങ്ങച്ചുവട് കൂവേലിപ്പടിയിൽ വാഹനങ്ങൾ അപകടത്തിൽ പെട്ട് യാത്രക്കാർക്ക് പരിക്ക്. ഇന്ന് രാവിലെ 11:30 ഓടെയാണ് അപകടമുണ്ടായത്. മുവാറ്റുപുഴയിലേയ്ക്ക് പോവുകയായിരുന്ന വാഗൺ ആർ കാറും എതിർ ദിശയിൽ പോയ ബൈക്കുമാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഗൺ ആർ കാർ മറ്റൊരു ഇന്നോവയിലു൦ ഇടിച്ച് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂലമറ്റം സ്വദേശിനിയ്ക്കു൦, ഈരാറ്റുപേട്ട സ്വദേശിയായ ബൈക്ക് യാത്രികനു൦ പരിക്കേറ്റു. പരിക്കുകൾ ഗുരുതരമല്ല. കാർ ഓടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന കുട്ടികളും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)