മാസങ്ങള്‍ക്ക് ശേഷം കെ.എസ്.ആര്.ടി.സി എത്തി: പതിപ്പള്ളി ആഘോഷ ലഹരിയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221101-WA0029.jpg?resize=780%2C470&ssl=1?v=1667357876)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: ഒരിടവേളയ്ക്കു ശേഷം മൂലമറ്റത്ത് നിന്നും പതിപ്പള്ളിക്കുള്ള കെ.എസ്.ആര്.ടി.സി ഒരിടവേളയ്ക്കു ശേഷ എത്തിയതോടെ പ്രദേശവാസികള്‍ ആഘോഷ ലഹരിയില്‍. റോഡ് സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ മാസങ്ങളായി ബസ് സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കി ബസ് സര്‍വ്വീസ് ആരംഭിച്ചത് നൂറ് കണക്കിന് നാട്ടുകാര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ആശ്വാസമായി. മൂലമറ്റത്ത് നിന്ന് ആദ്യ യാത്ര പുറപ്പെട്ട ബസിലെ ആദ്യ ടിക്കറ്റ് വാര്‍ഡ് മെമ്പര്‍ പി.ഏ-വേലുക്കുട്ടനും, രണ്ടാമത്തെ ടിക്കറ്റ് റോഡ് വികസന സമിതി കണ്‍വീനര്‍ എം.ഡി ദേവദാസും എടുത്തു. സ്റ്റേഷന് മാസ്റ്ററും, മറ്റ് സ്റ്റാഫുകളും ആദ്യ യാത്രയില്‍ കൂടെ കൂടി. ബസ് പതിപ്പള്ളിയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ സന്തോഷ പൂര്‍വ്വം സ്വീകരണം ഒരുക്കിയിരുന്നു. എല്ലാവരും ചേര്‍ന്ന് ബസ്സിനെ കളഭം ചാര്‍ത്തിയും പൂമാല ചൂടിച്ചും, സ്റ്റേഷന് മാസ്റ്റര്‍, ഡ്രൈവര്‍, കണ്ടക്ടര്‍ മറ്റ് സ്റ്റാഫുകള്‍, വാര്‍ഡ് മെമ്പര്‍, റോഡ് വികസന സമിതി കണ്‍വീനര്‍ എന്നിവരെ ഷാളണിയിച്ചും സ്വീകരിച്ചു. അതിന് ശേഷം എല്ലാവരും ഒരു മിച്ച് ബസ്സില്‍ മൂലമറ്റം വരെ യാത്ര ചെയ്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)