ലോകകപ്പ് ഫുട്ബോള്‍ ധമാക്ക നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/11/IMG-20221121-WA0018.jpg?resize=780%2C470&ssl=1?v=1669038171)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളില്‍ ലോകകപ്പിനെ വരവേല്‍ക്കാനായി ലോകകപ്പ് ഫുട്ബോള്‍ ധമാക്ക ഷൂട്ടൗട്ട് മത്സരം നടത്തി. വിവിധ രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞ കുട്ടികള്‍ ടീമുകളായി അണിനിരന്നാണ് ഷൂട്ടൗട്ട് മത്സരം നടത്തിയത്. ഷൂട്ടൗട്ടിന്റെ ഫൈനലില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീന വിജയികളായി. വിജയികളായവര്‍ക്ക് കുട്ടികള്‍ തന്നെ നിര്‍മിച്ച ലോകകപ്പ് മാതൃക സമ്മാനമായി നല്കി. പോസ്റ്ററുകളും കട്ടൗട്ടുകളും ലോകകപ്പ് മാതൃകകളും ആയിട്ടാണ് കുട്ടികള്‍ ഫുട്ബോള്‍ ലോകകപ്പിനെ വരവേറ്റത്. സ്കൂള്‍ ഹെഡ്മാസ്റ്റര് ടി. എല്‍ .ജോസഫ് അധ്യക്ഷത വഹിച്ച യോഗം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ തൊടുപുഴ ഫൊറോന പള്ളി വികാരി ഡോ. സ്റ്റാന്‍ലി കുന്നേല്‍ വിതരണം ചെയ്തു. അധ്യാപകരായ അനീഷ് ജോര്‍ജ്, ജിന്‍സ് കെ. ജോസ്, അനിത ജോയ്, ആശാ ജോര്‍ജ്, ബിന്ദു ഒലിയപ്പുറം, മിനിമോള്‍ ആര്, പി.ടി.എ അംഗങ്ങളായ റോയ് തോമസ്, നിസാര്‍ ഹമീദ്, ഡിമ്പിള്‍ വിനോദ് എന്നിവര്‍ പ്രസംഗിച്ചു. ബിജു മാത്യു, കബീര്‍ ടി. കെ, ഷീന ജിംസണ് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)