Idukki
അനധികൃത വില്പനയ്ക്ക് കൊണ്ടുവന്ന ആറ് ലിറ്റര്‍ വിദേശമദ്യം പിടികൂടി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/12/train-drugs.jpg?resize=780%2C440&ssl=1?v=1672065163)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് വില്‍പ്പനക്കായി കൊണ്ടു വന്ന ആറ് ലിറ്റര്‍ വിദേശമദ്യം മുരിക്കാശേരി പോലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റു ചെയ്തു. ചെമ്പകപ്പാറ സ്വദേശി കരയാം പുറത്തു മാത്തന് എന്നു വിളിക്കുന്ന മാത്യു (56), ഇലവുങ്കല്‍ അനില്‍ (40) എന്നിവരെയാണ് എസ്.എച്ച്.ഒ.എന്‍.എസ്.റോയി, എസ് ഐ.സാബു തോമസ്, എ.എസ്.ഐ.മാരായ പി.ഡി സേവ്യര്‍, ഡിജി വര്‍ഗീസ്, എസ്.സി..പി.ഒ.അനീഷ്, സി.പി.ഒമാരായ സുനില്‍ സുഭാഷ്,ജയേഷ് എന്നിവര്‍ ചേര്‍ന്നു പിടികൂടിയത്. പതിനാറാം കണ്ടത്തു വച്ചു നടത്തിയ വാഹന പരിശോധനക്കിടയിലാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ മദ്യം കടത്താനുപയോഗിച്ച് കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)