ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കണം: സി.പി.മാത്യു
തൊടുപുഴ: ടെംപ്ലേറ്റ് പോലുള്ള പുത്തന്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വന്ന് പതിറ്റാണ്ടുകളായി സ്വയം തൊഴില്‍ ചെയ്തു വരുന്ന ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്താതെ എഴുത്തുകാരെ നിലനിര്‍ത്തി തൊഴില്‍ സംരക്ഷിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യു ആവശ്യപ്പെട്ടു. ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കുക, ടെംപ്ലേറ്റ് പദ്ധതി ഉപേക്ഷിക്കുക, എഴുത്ത് ഓഫീസില്‍ കയറിയുള്ള അനാവശ്യമായ വിജിലന്‍സ് റെയിഡ് ഉപേക്ഷിക്കുക, അണ്ടര്‍വാല്യുവേഷന്‍ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ആധാരം എഴുത്തുകാര്‍ നടത്തിയ സമരത്തിന്റെ ഭാഗമായി ജില്ലാ രജിസ്ട്രാര്‍ ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധാരം എഴുത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ടി.എസ്.ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനൂപ്, സി.പി.എം. തൊടുപുഴ വെസ്റ്റ് ഏരിയ കമ്മറ്റി സെക്രട്ടറി ടി.ആര്.സോമന്, സംഘടനയുടെ സഹഭാരവാഹികളായ ബെന്നി കല്ലൂപുരയിടം, ജീവന്‍ലാല്‍, കെ.ആര്.മധു, പീറ്റര്‍ ഇഗ്നേഷ്യസ്, നവാസ് ഷെര്‍ഖാന്‍, ദീപ, ഗോപാലകൃഷ്ണന്, മോഹന്‍ കല്ലാര്‍, എം.ജി. വിജയകുമാര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു. . സമരത്തിന്റെ അടുത്ത ഘട്ടം ഈ മാസം 29, 30, 31 തീയതികളില്‍ രജിസ്ട്രേഷന് ഐ.ജി. ഓഫീസ് ഉപരോധിക്കുമെന്ന് സംഘടനയുടെ ജില്ല നേതാക്കള്‍ പറഞ്ഞു. സമരത്തിന് ടി.എസ്.സലിം, കെ.സി.തോമസ്, വിനോദ്, എസ്.ആര്. ഷാജി, ബാബു എന്‍.തോമസ്, ദീപു തുടങ്ങിയവര്‍ നേതൃത്വം നല്കി.