യു.ഡി.എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിപി.ഡബ്ല്യു.ഡി ഓഫീസ് ധര്‍ണ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/IMG-20230109-WA0017.jpg?resize=780%2C434&ssl=1?v=1673314976)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാരിക്കോട് – തെക്കുംഭാഗം – അഞ്ചിരി – ആനക്കയം റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ആറ് വര്‍ഷമായി കാല്‍നടയാത്രയ്ക്കു പോലും സാധിക്കാത്ത രീതിയില്‍ തകര്‍ന്ന റോഡ് പുനര്‍ നിര്‍മിക്കാന്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫണ്ട് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്ക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. റോഡ് നിര്‍മ്മാണത്തിന് 21 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചരണം നടത്തുകയും ഇതിന്റെ നിജസ്ഥിതി പി.ഡബ്ല്യ.ഡി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഫണ്ട് അനുവദിച്ചതായി ഉത്തരവുകള്‍ ഒന്നും ലഭിച്ചില്ലെന്നും എം.ജെ ജേക്കബ് പറഞ്ഞു. യു.ഡി.എഫ് മണ്ഡലം ചെയര്മാന് കെ.എം കാസിം അധ്യക്ഷത വഹിച്ചു. ടോമി കാവാലം, തോമസ് മാത്യു കക്കുഴി, എ.എം ദേവസ്യ അടപ്പൂര്, സോമന് ജെയിംസ്, വി.എം ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സമരത്തിന് എ.കെ സുഭാഷ് കുമാര്‍, മോളി മാത്യു, ബേബി കാവാലം, ഷാന്റി ബിനോയ്, സനൂജ സുബേര്‍, ജാന്‍സി മാത്യു, ജാന്‍സി ദേവസ്യ, നിസാ മോള് ഇബ്രാഹിം, മാത്യു ചെമ്പളാങ്കല്, ടോജോ പൊന്നന്താനം, ഫ്രാന്‍സിസ് ചെമ്പളാങ്കല്, അപ്സിന് ഫ്രാന്‍സിസ്, റോബി പഴയിടം, ബിനു ലോറന്‍സ്, സിന്ദു ശിവദാസ്, റോയി മുതുപ്ലാക്കന്, അപ്പച്ചന് പുളിക്കകുന്നേല്‍, മാത്യു കല്ലിടുക്കില്‍, ജോബിന് പുതൂര്‍, ഷേര്‍ലി ജോസ്, ഗ്രേസി വല്ലുംപറമ്പില്, ലവ്ജിന്‍ മിറ്റത്താനിയ്ക്കല് എന്നിവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)