Thodupuzha
കെ.എസ്.ആര്.റ്റി.സി ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/n471378036167636073681810bd877c9b72e1565f4212f5a84061ed4ed1529120b896ed37222fc42c81abd5.jpg?resize=623%2C350&ssl=1?v=1676360844)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ.എസ്.ആര്.റ്റി.സി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന ട്രഷറര്‍ എ.കെ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.ജെ. ദേവസ്യ അദ്ധ്യക്ഷനായി. സംസ്ഥാന സീനിയര്‍ വൈസ്.പ്രസിഡന്റ് ജെ.സി.എസ്.നായര്‍, ജില്ലാ സെക്രട്ടറി പി.ജി.പത്മനാഭന്, ട്രഷറര്‍ എം.എം.പൈലി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോസഫ് ഓടക്കാലി എന്നിവര്‍ സംസാരിച്ചു. പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കുക, പെന്ഷന് പരിഷ്കരണം നടത്തുക ,ക്ഷാമബത്ത, ഉത്സവബത്ത എന്നിവ കുടിശിഖ സഹിതം നല്‍കുക .എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഭാരവാഹികളായി സി.ജെ. ദേവസ്യ (പ്രസിഡന്റ്), പി.ജി.പത്മനാഭന് ( സെക്രട്ടറി), എം.എം.പൈലി (ട്രഷറര്‍) എന്നിവരടങ്ങുന്ന കമ്മറ്റിയെ തിരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)