റോഡ് നീളെ പൊടി പറത്തി പാഞ്ഞ ടിപ്പറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/images-28.jpeg?resize=642%2C470&ssl=1?v=1677210837)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: റോഡ് നീളെ പൊടി പറത്തി പാഞ്ഞ ടിപ്പറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണ് വണ്ണപ്പുറം ടൗണിലൂടെ ടിപ്പറുകൾ കാബിനു പിന്നിലുള്ള പ്ലാറ്റ്ഫോം മൂടാതെ പാറപ്പൊടിയുമായി പാഞ്ഞത്.
ഇതോടെ കാറ്റടിച്ച് റോഡിൽ കിലോമീറ്ററുകളോളം ദൂരത്തിൽ പാറപ്പൊടി വീഴുകയും പ്രദേശമാകെ പൊടി നിറയുകയും ചെയ്തു. പിന്നിലൂടെ പോയ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിൽനിന്നു തെന്നിമാറി അപകടത്തിൽപ്പെടാനും തുടങ്ങി. ഇതോടെ നാട്ടുകാരും വ്യാപാരികളും കാളിയാർ പോലീസിൽ വിവരം അറിയിച്ചു. കാളിയാർ എസ്ഐ കെ. കണ്ണദാസിന്റ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ടിപ്പറുകൾ പിടികൂടി കേസെടുത്തു. തുടർന്ന് റോഡിൽ വീണ പൊടി കഴുകി കളയിക്കുകയും ചെയ്തു.
മണ്ണും പാറപ്പൊടിയും മൂടാതെ ടൗണിൽകൂടി കൊണ്ടുപോകുന്നത് പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ഇത്തരം വാഹനങ്ങൾ നിയന്ത്രിക്കാൻ പോലീസ് കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)