Thodupuzha
ശാസ്ത്ര ക്വിസ് മത്സരം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/208a01c0-41be-4660-b022-ec2ab20578d1.jpg?resize=780%2C470&ssl=1?v=1678170375)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി തൊടുപുഴ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടത്തിയ ശാസ്ത്ര ക്വിസ് ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടത്തി. ഡോ. എ.പി.ജെ അബ്ദുല്‍ കലാം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പാര്‍വതി എസ്, ഹാദിയ അനസ് ഇസ്മായില്‍ എന്നിവര്‍ ഒന്നാം സ്ഥാനവും ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ തട്ടക്കുഴയിലെ യുദീഷ്മ യുഗേഷ്, അപര്‍ണ അജി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് ആയി യഥാക്രമം 2000,1000 വീതവും സര്‍ട്ടിഫിക്കറ്റും നല്കി.. സമ്മാനദാനം തൊടുപുഴ സബ് ഇന്‍സ്പെക്ടര്‍ അജയകുമാര്‍ നിര്‍വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ശങ്കര്‍ എം എസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)