അപകടം തലയ്ക്ക് മീതെ: റോഡിലേക്ക് താഴ്ന്ന് നില്ക്കുന്ന ഇല്ലി വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/WhatsApp-Image-2023-04-08-at-20.51.03.jpg?resize=780%2C470&ssl=1?v=1680967950)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ തുമ്പച്ചിക്ക് സമീപം റോഡിലേക്ക് താഴ്ന്ന് നില്ക്കുന്ന ഇല്ലി വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. അറ്റം വെട്ടിമാറ്റിയ നിലയില്‍ നില്ക്കുന്ന ഇല്ലി വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് തടസമായി മാറിയിരിക്കുകയാണ്. ഇല്ലി നില്‍ക്കുന്നത് രാത്രി സമയങ്ങളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടില്ല. ഭാരവാഹനങ്ങള്‍ ടൂറിസ്റ്റ് ബസ്സുകള്‍, സ്വകാര്യ- കെ.എസ്ആര്റ്റിസി ബസ്സുകള്‍ തുടങ്ങിയ വാഹനങ്ങളെല്ലാം ബുദ്ധിമുട്ടിയാണ് ഇതുവഴി സഞ്ചരിക്കുന്നത.് ജില്ലാ ആസ്ഥാനത്തേക്ക് പോകുന്ന റോഡായിട്ടും ജില്ലാ ഭരണാധികാരികളോ ജനപ്രതിനിധികളോ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പൊതുമരാമത്ത് വകുപ്പും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. അപകട ഭീഷണിയായ ഇല്ലി എത്രയും വേഗം വെട്ടി മാറ്റണമെന്ന് നാട്ടുകാരുടെആവശ്യം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)