കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/53df4b83-83f2-4eb0-a817-c151b7e3eb8d-1.jpg?resize=780%2C470&ssl=1?v=1681360886)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: തൊടുപുഴയില്‍ കോണ്‍ഗ്രസ് നടത്തിയ നൈറ്റ് മാര്‍ച്ച് വെങ്ങല്ലൂരില്‍ ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് സിപി മാത്യു മാര്‍ച്ചിന് ദീപം കൊളുത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എസ്. അശോകന്, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗാന്ധി സ്ക്വയറില്‍ നടന്ന സമാപന യോഗത്തില്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് മെമ്പര്‍ എ.പി. ഉസ്മാന്, ജോയ് തലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നൈറ്റ് മാര്‍ച്ചിന് ജോണ്‍ നേടിയപാല, എന്‍.ഐ ബെന്നി, ചാര്‍ളി ആന്റണി, ടി.ജെ പീറ്റര്‍, നിഷ സോമന്, ടോണി തോമസ്, എം.കെ ഷാഹു ല്‍ ഹമീദ്, സുരേഷ് രാജു, എം.എച്ച് സജീവ്, സെബാസ്റ്റ്യന്‍ മാത്യു, സോമി വട്ടക്കാട്ട്, ബി സജയ്കുമാര്‍, ജോയ് കട്ടക്കയം, ബേബി വണ്ടനാനി, എ.കെ സുബാഷ് കുമാര്‍, വി.എം ചാക്കോ, കെ.എം ഹംസ, മനോജ് നോബ്രയില്, ബേബി തോമസ്, ജോഷി ഇടാട്ട്, ഉല്ലാസ് മുള്ളാരിങ്ങാട്,
തുടങ്ങിയവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)