Thodupuzha
സംയുക്ത വിശദീകരണ യോഗം
തൊടുപുഴ: സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി പൊതുമേഖലയില്‍ നടപ്പാക്കുക, സ്വകാര്യവല്‍ക്കരണ നയത്തിന്റെ വക്താക്കളെ ഡയറക്ടര്‍മാരായി നിയമിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കൊണ്ട് കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷനും, ഓഫീസേഴ്സ് അസോസിയേഷനും സംസ്ഥാനത്തൊട്ടാകെ ഡിവിഷന് കേന്ദ്രങ്ങളില്‍ നടത്തിയ സംയുക്ത വിശദീകരണ യോഗം തൊടുപുഴയില്‍ കെ.എസ്.ഇ.ബി. വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ബി. ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹണിമോള്‍ പി.എസ്, കെ.കെ. ഹരിദാസ്, സി.കെ. ഹുസൈന്, സതീഷ്. കെ.പി, സതീഷ്. എം, വി.എം. ദിലീപ് കുമാര്‍ എന്നീവര്‍ പ്രസംഗിച്ചു.