Thodupuzha
15കാരിയായ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/images-11.jpg?resize=300%2C168&ssl=1?v=1682262691)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വെങ്ങല്ലൂരില്‍നിന്ന് 15കാരിയായ വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി. ശനിയാഴ്ച രാത്രിമുതലാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാക്കള്‍ തൊടുപുഴ ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ കാണാതായശേഷം വെങ്ങല്ലൂരുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയും അപ്രത്യക്ഷമായി. പെണ്‍കുട്ടി ഇയാള്ക്കൊപ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. രാത്രി വൈകിയും പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ഡിവൈ.എസ്.പി പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡൊമസ്റ്റിക് എയര്‍പോര്‍ട്ടുകള്‍, ചെക്ക്പോസ്റ്റുകള്‍, ടോള്‍പ്ലാസകള്‍ എന്നിവിടങ്ങളിലും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)