അഞ്ചിരിയിൽ കിണർ തേകുന്നതിനിടെ അപകടം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/InShot_20230501_084526545.jpg?resize=780%2C470&ssl=1?v=1682911023)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : അഞ്ചിരിയിൽ കിണർ തേകുന്നതിനിടെ അപകടം ഒരാൾ മരിച്ചു.അഞ്ചിരി കുഴിമുള്ളിപ്പറമ്പിൽ ജോസ് മാത്യു (53)ആണ് മരിച്ചത്.ഇന്നലെ രാവിലെ 10 നാണ് അപകടം. അഞ്ചിരിയിൽ സ്വകാര്യ വ്യക്തിയുടെ കിണർ തേകുന്നതിനിടെയാണ് അപകടം.
45 അടി താഴ്ചയുള്ള കിണർ തേകിയതിനു ശേഷം മോട്ടോർ കയറ്റുന്നതിനായി കിണറിന്റെ ബന്ധത്തിൽ കെട്ടിയതിനുശേഷം മുകളിലേക്ക് കയറ്റുന്നതിനിടെ ചുടുകട്ട കൊണ്ട് നിർമ്മിച്ച കിണറിന്റെ തൂണ് ഇടിഞ്ഞ് ഒരു ഭാഗവും കയറ്റിക്കൊണ്ടിരുന്ന മോട്ടറും ജോസിന്റെ
ദേഹത്ത് പതിക്കുകയും പരിക്കേൽക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ കസേരയിൽ ഇരുത്തി മുകളിലേക്ക് കയറ്റുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സ് എത്തി ജോസിനെ പുറത്ത് എത്തിച്ചു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: വത്സ. മക്കൾ: ജോസ്മി, ജിബിൻ സംസ്കാരം ഇന്ന് 3 ന് അഞ്ചിരി സെൻ്റ്. മാർട്ടിൻ പള്ളി സെമിത്തേരിയിൽ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)