Thodupuzha
കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/fggg.jpeg?resize=691%2C470&ssl=1?v=1683355015)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ. ബാലകൃഷ്ണപിള്ളയെ പോലുള്ള ജനകീയ നേതാക്കളുടെ അഭാവം കേരള രാഷ്ട്രീയത്തെ അരക്ഷിതാവസ്ഥയില്‍ കൊണ്ടെത്തിച്ചിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ഇടുക്കി ജില്ലാ പ്രസിഡന്റ് ആമ്പല്‍ ജോര്‍ജ് പറഞ്ഞു. കെ. ബാലകൃഷ്ണപിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണി വടകുന്നത്ത് അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ മാത്യു, പി.കെ സന്തോഷ്, ജിന്സണ് ജോര്‍ജ്, ചാക്കോ എബ്രഹാം, ഇ. പുഷ്പകുമാരി, വിബിന്, അഖില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)