Thodupuzha
59.500 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/stock-2-1170x658-1.jpg?resize=780%2C470&ssl=1?v=1683427558)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ലോറിയിൽ 59.500 കിലോ കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. കോട്ടയം പേരൂർ തെള്ളകം കളപ്പുരക്കൽ കെ സി ജോസ്(42), തലയാഴം തോട്ടകം തലപ്പള്ളിൽ ഗോപു(27), കൊല്ലം ഓച്ചിറ മഠത്തിൽക്കാരായ്മ കൃഷ്ണവിലാസം വീട്ടിൽ അതുൽ(27) എന്നിവരെയാണ് തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ജി മഹേഷ് ശിക്ഷിച്ചത്. 2020 ജൂൺ 17ന് കോട്ടയം കടുത്തുരുത്തി കുറുപ്പന്തറയിൽ കടുത്തുരുത്തി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന ടി എസ് റെനീഷും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കടുത്തുരുത്തി പൊലീസ് ഇൻസ്പെക്ടറായിരുന്ന ജി ഗോപകുമാർ കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)