Thodupuzha
സൗജന്യ തയ്യൽ സംരംഭ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തൊടുപുഴ:കേന്ദ്ര സർക്കാരിൻ്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സൗജന്യ തയ്യൽ പരീശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
പരിശീലന ഉപകരണങ്ങൾ , ഭക്ഷണം എന്നിവ ഉൾപ്പടെ സൗജന്യമാണ്.
18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം .
മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം .
പരിശീലന ശേഷം 2 വർഷക്കാലത്തേക്ക് സംരംഭത്തിനു വേണ്ട എല്ലാ സഹായങ്ങളും (ബാങ്ക് വായ്പ ,വില്പന,മറ്റു പ്രശ്നങ്ങൾ ) സൗജന്യമായി ലഭിക്കും.
പരിശീലന കാലാവധി – 30 ദിവസമാണ്. താല്പര്യമുള്ളവർ ഇന്റർവ്യൂനായി മെയ് 11 വ്യാഴം രാവിലെ 11ന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ, 2പാസ്സ് പോർട്ട് സൈസ് ഫോട്ടോയും,ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ സ്വയം സാഷ്യപെടുത്തിയ പകർപ്പുകളും. എ.പി.എൽ റേഷൻ കാർഡ് ഉള്ളവർ കുടുംബശ്രീ പാസ്സ് ബുക്കിന്റെ കോപ്പിയുമായി വരണം.
ഫോൺ -7306890145,8075228358