മണക്കാട് പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം നടന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/IMG-20230521-WA0008.jpg?resize=780%2C470&ssl=1?v=1684644289)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ:മണക്കാട് പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ് രജത ജൂബിലി ആഘോഷം നടന്നു.പരിപാടിയുടെ ഭാഗമായി വാദ്യഘോഷങ്ങളുടെയും, നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ നൂറ് കണക്കിന് കുടുംബശ്രീ അംഗങ്ങള്‍ അണിനിരന്ന റാലി സമ്മേളന വേദിയായ അരിക്കുഴ ഹൈസ്കൂള്‍ ഹാളില്‍ എത്തിച്ചേര്‍ന്നപ്പോള്‍ സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് ഉദ്ഘാടനം ചെയ്തു.സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ശ്രീജ രാജീവ് അധ്യക്ഷത വഹിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് റോഷ്നി ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി.പൊതുസമ്മേളന വേദിയില്‍ മുന്‍ സി.ഡി.എസ്.ചെയര്‍പേഴ്സണ്‍മാരെ ആദരിക്കല്‍, മികച്ച റാലി, മികച്ച എ.ഡി.എസ്, ഹരിത കര്‍മ്മസേന അംഗങ്ങളെ ആദരിക്കുകയും ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് പി.എസ്.ജേക്കബ്, സി.ഡി.എസ്.വൈ.ചെയര്‍പേഴ്സണ്‍ റ്റി.കെ.ജയ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് മാര്ട്ടിന് ജോസഫ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സീന ബിന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജീന അനില്‍, ബ്ലോക്ക് പഞ്ചായത് മെമ്പര്‍മാരായ ജിജോ ജോര്‍ജ്, എ.എന്‍.ജയന്, പഞ്ചായത്ത് മെമ്പര്‍മാരായ ദാമോദരന്‍ നമ്പൂതിരി, ടോണി കുര്യാക്കോസ്, ജോമോന് ഫിലിപ്പ്, എം.മധു, ഓമന ബാബു, വി.ബി.ദിലീപ്കുമാര്, ലിന്‍സി ജോണ്‍, ഷൈനി ഷാജി, പുതുപ്പരിയാരം എസ്.സി.ബി.പ്രസിഡന്റ് ജോര്‍ജ് മാത്യു, മണക്കാട് എസ്.സി.ബി.പ്രസിഡന്റ് ബിനോയ് .ബി, അരിക്കുഴ എസ്.സി.ബി.പ്രസിഡന്റ് സുരേന്ദ്രന് എം.ജി.,മണക്കാട് പഞ്ചായത്ത് സെക്രട്ടറി സുശീല കെ.എന്‍, മണക്കാട് കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐ.ശ്രീനി, സി.ഡി.എസ് അക്കൗണ്ടന്റ് ഗീത ഹരി എന്നിവര്‍ ആശംസ അറിയിച്ചു സി.ഡി.എസ്.മെമ്പര്‍ ശ്രീമതി. ആശ സന്തോഷ് കൃതജ്ഞത പറഞ്ഞു. തുടര്‍ന്ന് അയല്‍ക്കൂട്ട അംഗങ്ങളുടെ വിവിധ കലാപാടികള്‍ വേദിയില്‍ അരങ്ങേറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)