Thodupuzha
തലമറ്റം അംഗനവാടിയില്‍ പ്രവേശനോത്സവം ആഘോഷിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/thalamattom-30.jpg?resize=780%2C470&ssl=1?v=1685515710)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഒളമറ്റം: തലമറ്റം അംഗനവാടിയില്‍ പ്രവേശനോത്സവം ആഘോഷിച്ചു. നവാഗതരായ കുരുന്നുകള്‍ക്കു മധുരം നല്കി സ്വീകരിച്ചു. പഠനം പൂര്‍ത്തിയാക്കി സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് യാത്രയയപ്പും നല്കി. അംഗനവാടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ് നിര്‍വഹിച്ചു. നവാഗതരായ കുട്ടികള്‍ക്ക് മഹാറാണി വെഡിംഗ് കലക്ഷന്‍ സ്പോണ്സര് ചെയ്ത ബാഗുകളും വിതരണം ചെയ്തു. അംഗനവാടി ടീച്ചര്‍ ബുഷറ, കെ.പി ഹരീഷ്, ജോണ്‍ പി.ഡി, നസീബ് കെ.എന്‍ നന്ദിയും പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)