Thodupuzha
വൈദ്യുതി കമ്പിപൊട്ടിവീണ് വീടിന്റെ മുറ്റത്ത് നിന്ന വയോധിക മരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/InShot_20230604_095853205.jpg?resize=780%2C470&ssl=1?v=1685853033)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: വൈദ്യുതി കമ്പിപൊട്ടിവീണ് വീടിന്റെ മുറ്റത്ത് നിന്ന വയോധിക മരിച്ചു. പൊട്ടന്‍കാട് നെല്ലിക്കാട്ട് പരേതനായ മുക്കയ്യതേവരുടെ ഭാര്യ സുബ്ബ ലക്ഷ്മി (80) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് വൈദ്യുതി ലൈന്‍ പൊട്ടിശരീരത്ത് വീണത്. ഉടന്‍തന്നെ സമീപവാസി വൈദ്യുതിവിതരണം നിലക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചു. തുടര്‍ന്ന് അടിമാലി ആശുപത്രിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്‍: പരേതനായ കറുപ്പയ്യ, മുരുകന്, മഹാലക്ഷമി, വസന്ത. മരുമക്കള്‍: കറുപ്പായ്, പൂമാരി, പളനി, അര്ജുനന്, പരേതനായ പളനിവേല്‍. രാജാക്കാട് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)