വാക് ഇന്‍ ഇന്റര്‍വ്യൂ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/download-100.jpeg?resize=225%2C225&ssl=1?v=1685019980)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : സാമൂഹ്യനീതി വകുപ്പ്-ഇടുക്കി ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എംഎസ്ഡബ്ല്യു, സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം (ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്) എന്നിവയുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ പതിച്ച ബയോഡേറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ 9 ന് രാവിലെ 10ന് തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മൂന്നാം നിലയിലെ (പഴയ ബ്ളോക്ക്) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഇടുക്കി ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: ഇന്റര്‍വ്യു തീയതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസ ശമ്പളം 29,535 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 220126
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)