വാഹനാപകടത്തില്‍ തകര്‍ന്ന കാറിന്റെ ഡിക്കിയില്‍ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/0e1b078e-10e0-4e7f-aa85-ba658b2b3101.jpeg?resize=780%2C470&ssl=1?v=1686498811)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വാഹനാപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ഡിക്കിയുടെ ഉള്ളില്‍ നിന്നും
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. സംഭവത്തില്‍ കാര്‍ ഉടമയായ പെരുമ്പിള്ളിച്ചിറയില്‍ വായംപാടത്ത് നജീം കരീ (42) മിനെതിരെ പോലീസ് കേസെടുത്തു.
വില്‍പ്പനയ്ക്കായി വാഹനത്തില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി എം.ആര്. മധു ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുപത്തിയൊന്പതിനായിരം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. വാഴപ്പള്ളിയ്ക്ക് അടുത്ത് വെച്ച് ശനിയാഴ്ച്ച ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് കാറിന് തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് തകര്‍ന്ന കാര്‍ മങ്ങാട്ട് കവലയ്ക്ക് സമീപമുള്ള വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കായി എത്തിച്ചു. ഇതിന് ശേഷമാണ് രഹസ്യ വിവരം ഡിവൈ.എസ്.പിക്ക് ലഭിക്കുന്നത്. ഉടമയായ നജീബ് കരിം തന്നെയാണ് കാര്‍ വര്‍ക്ക്ഷോപ്പില്‍ കൊണ്ട് വന്ന് ഇട്ടതെന്ന് വര്‍ക്ക്ഷോപ്പ് ഉടമ പോലീസ് പറഞ്ഞു. നജീം കരീം ഒളിവിലാണ്. ക്ലീന്‍ തൊടുപുഴയുടെ ഭാഗമായി ലഹരി ഇടപാടുള്ളവരെ ഉള്‍പ്പെടുത്തി പോലീസ് തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് നജീമെന്നും ഇയാളെ അന്വേഷിച്ച് വരുന്നതിനിടെയാണ് ഈ സംഭവമെന്നും ഡിവൈ.എസ്.പി പറഞ്ഞു. ലഹരി ഉല്‍പ്പന്നങ്ങള്‍ മറ്റെങ്ങും സൂക്ഷിക്കാതെ കാറില്‍ കൊണ്ട് പോയി ആവശ്യക്കാരായ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൊടുക്കുകയാണ് പ്രതിയുടെ രീതിയെന്നും ഡിവൈ.എസ്.പി സൂചിച്ചു.വര്‍ക്ക്ഷോപ്പില്‍ നിന്നും സ്റ്റേഷനില്‍ എത്തിച്ച കാറും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കോടതിയില്‍ ഹാജരാക്കും. പരിശോധനയില്‍ ഡിവൈ.എസ്.പിയോടൊപ്പം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സിദ്ദിഖ് അബ്ദുല്‍ ഖാദര്‍, ഷംസുദ്ദീന്, എ.എസ്.ഐ ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)