അറക്കുളം എസ്.റ്റി.വിഭാഗം സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കുമായി ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും
അറക്കുളം: അറക്കുളം ഗ്രാമപഞ്ചായത്തിന്റെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എസ്.റ്റി.വിഭാഗം സ്ത്രീകള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടി ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് 23 വെള്ളിയാഴ്ച നടക്കും. കൂവപ്പിള്ളി പാല് സൊസൈറ്റിയിലാണ് പഞ്ചായത്ത്തല ഉത്ഘാടനം നടത്തുന്നത്.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് ഉത്ഘാടനം ചെയ്യും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരന്‍ അധ്യക്ഷത വഹിക്കും. 2022-2023 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നാട്ടുകാണി ഗവ.ആയുര്‍വ്വേദ ട്രൈബല്‍ ഡിസ്പന്‍സറിയുടെ ആഭിമുഖ്യത്തില്‍ പതിപ്പള്ളി പുളിക്ക കവലയിലും, തെക്കുംഭാഗത്തും വച്ച് ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് നടത്തും.പുളിക്കകവലയില്് ജൂണ്‍ 27 ചൊവ്വാഴ്ചയും, പതിപ്പള്ളിതെക്കുംഭാഗം സാംസ്കാരിക നിലയത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ചയും, ജൂലൈ ഒന്നിന് വലിയ മാവ് കമ്മ്യൂണിറ്റി ഹാളിലും, ജൂലൈ 3 തിങ്കള്‍ ഇലപ്പള്ളി പാത്തിക്കപ്പാറ ജംഗ്ഷനിലും ആണ് ക്യാമ്പ് നടത്തുക. ഡോ.ജില്‍സന്റെ നേതൃത്വത്തില്‍ രോഗികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കും.