ChuttuvattomThodupuzha
ഗോള്‍ഡ് ബോണ്ട് നിക്ഷേപം വെള്ളിയാഴ്ച വരെ
തൊടുപുഴ: ഭാരതീയ റിസര്‍വ്വ് ബാങ്കിന്റെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ 23 വരെ പോസ്റ്റ് ഓഫീസില്‍ ലഭിക്കും. തങ്കത്തിന്റെ (999) മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഗ്രാമിന് 5926 രൂപ നിരക്കില്‍ ബോണ്ട് വാങ്ങാം. വില്‍ക്കുന്നതുവരെ ആറു മാസം കൂടുമ്പോള്‍ 2.5 ശതമാനം നിരക്കില്‍ പലിശ ലഭിക്കും. വില്‍ക്കുന്ന സമയത്ത് തങ്കത്തിന്റെ അന്നത്തെ മാര്‍ക്കറ്റ് വില ലഭിക്കും. ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപം നടത്താന്‍ ആധാര്‍ കാര്‍ഡ് , പാന്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ കോപ്പി വേണം. ഫോണ്‍ :6282442045