ChuttuvattomThodupuzha
പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെ എന്‍.എസ്.എസ് മണക്കാട് കിഴക്കുംഭാഗം കരയോഗം അനുമോദിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/WhatsApp-Image-2023-06-25-at-08.13.41-1.jpeg?resize=780%2C470&ssl=1?v=1687757785)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മണക്കാട്: എന്‍.എസ്.എസ് മണക്കാട് കിഴക്കുംഭാഗം കരയോഗത്തില്‍ ബാങ്കിങ്ങിലെ പുത്തന്‍ അറിവുകള്‍ എന്ന വിഷയത്തില്‍ ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ അംബാസിഡര്‍ ജോര്‍ജ് എവുജിന്‍ പ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി ,പ്ലസ്.ടു , ബിരുദ പരീക്ഷകളില്‍ വിജയം നേടിയ കുട്ടികളെ യോഗത്തില്‍ അനുമോദിച്ചു. ഡെങ്കിപ്പനിക്കെതിരെയുള്ള സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണവും നടന്നു. കരയോഗം പ്രസിഡന്റ് കെ. പി ചന്ദ്രഹാസന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വി.എന്‍ ചന്ദ്രശേഖരന് നായര്‍, വി.പി സരോജിനി, കെ. രാജേന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)