വിശ്വജ്യോതി എഞ്ചിനീയറിംങ് കോളേജില്‍ മെറിറ്റ് ഡേ നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/rKggn532820.jpg?resize=650%2C345&ssl=1?v=1688541513)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംങ് കോളേജില്‍ മെറിറ്റ് ഡേ. 2019-23 ബി.ടെക് ബാച്ചുകളുടെ മെറിറ്റ് ആന്റ് ഫെയര്‍വെല്‍ ഡേ യാണ് നടന്നത്. ഗാഡ്ജിയോണ്‍ സിസ്റ്റംസ് സിഇഒ ഹരിപ്രസാദ് വി.നായര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജര്‍ മോണ്‍ പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. വിവിധ എന്‍ജിനിയറിംഗ് വിഭാഗങ്ങളിലായി 460 വിദ്യാര്‍ഥികളാണ് പഠനം പൂര്‍ത്തീകരിച്ചത്. ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡന്റിനുള്ള ഫാ. തോമസ് മലേക്കുടി എന്‍ഡോവ്മെന്റ് അവാര്‍ഡ് സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ അലന് സണ്ണിക്ക് കോളേജ് മാനേജര്‍ ചടങ്ങില്‍ സമ്മാനിച്ചു. ഓരോ ബ്രാഞ്ചുകളിലും മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ഫാ. ജോസഫ് പുത്തന്‍കുളം മെമ്മോറിയല്‍ അവാര്‍ഡും, മാത്തമാറ്റിക്സില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥിക്കുള്ള പ്രൊഫ.ആന്‍ നീത സാബു എന്‍ഡോവ്മെന്റ് അവാര്‍ഡും, മെക്കാനിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള മുരളീകൃഷ്ണ അവാര്‍ഡും, ഓരോ ബ്രാഞ്ചുകളിലെയും ബെസ്റ്റ് പ്രോജക്ടുകള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു.പോര്‍ട്ടബിള്‍ കോക്കനട്ട് ബ്രേക്കിംഗ് മെഷീന് സ്വന്തമായി നിര്‍മിച്ച് രാഷ്ട്രപതിയില്‍ നിന്നു നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന് അവാര്‍ഡ് നേടിയ അരവിന്ദ് ടി.ബിജുവിന്റെ പിതാവ് ബിജു നാരായണനെയും ചടങ്ങില്‍ ആദരിച്ചു.ക്യാമ്പസ്
റിക്രൂട്ട്മെന്റിലൂടെ 250 വിദ്യാര്‍ഥികള്‍ക്ക് വിവിധ കന്പനികളില്‍ ഇതിനോടകം ജോലി ലഭിച്ചിട്ടുണ്ട്. വിവിധ കമ്പനികളിലായി370 പ്ലേസ്മെന്റ് ഓഫറുകളും ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍
ഡയറക്ടര്‍ ഫാ.പോള്‍ നെടുമ്പുറത്ത്, പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, സെക്രട്ടറി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി.മാത്യു, പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് ജോര്‍ജ്, സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചെയര്മാന് ഓറിസണ്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)