തൊടുപുഴയില്‍ പരിഷത്ത് ജില്ലാ ക്യാമ്പ്; ജൂലൈ 8,9
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-06-at-22.41.44.jpeg?resize=780%2C470&ssl=1?v=1688708517)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സംഘടന വിദ്യാഭ്യാസ ക്യാമ്പ് 8, 9 തീയതികളില്‍ തൊടുപുഴ എംപ്ലോയിസ് ഗാര്‍ഡനില്‍ നടക്കും. ഒന്നാം ദിവസം ‘ജനകീയ ശാസ്ത്ര പ്രസ്ഥാനം ഇന്നലെകളിലൂടെ’ എന്ന വിഷയത്തില്‍ ആള് ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക് അഖിലേന്ത്യാ സെക്രട്ടറി വി.ജി. ഗോപിനാഥും ‘പരിഷത്ത് ഇന്ന് നാളെ’ എന്ന വിഷയത്തില്‍ സംസ്ഥാന കമ്മറ്റിയംഗം പി.എ. തങ്കച്ചനും ക്ലാസുകളെടുക്കും. രണ്ടാം ദിവസം ‘നവസാങ്കേതിക വിദ്യയുടെ ശാസ്ത്ര വിനിമയം’ എന്ന വിഷയത്തിലുള്ള ക്ലാസ് മഹാരാജാസ് കോളേജ് റിട്ട.പ്രിന്‍സിപ്പാള്‍ ഡോ. എന്‍. ഷാജി നടത്തും. പരിഷത്ത് ജില്ലാ സെക്രട്ടറി എന്‍.ഡി. തങ്കച്ചന് ഭാവി ആസൂത്രണ പരിപാടികള്‍ അവതരിപ്പിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ യൂണിറ്റിനുകളില് നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. സംഘാടക സമിതി ചെയര്മാന് പി.എന്‍. നാരായണന്, ജനറല്‍ കണ്‍വീനര്‍ ശശിലേഖ രാഘവന് എന്നിവരടങ്ങിയ കമ്മിറ്റി രൂപീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)