ChuttuvattomThodupuzha
ഉടുമ്പന്നൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാഹിത്യ ക്വിസ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/06/quiz-questions-answers-1669651278.jpg?resize=780%2C470&ssl=1?v=1688125883)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഉടുമ്പന്നൂര്‍ പബ്ലിക് ലൈബ്രറി, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സാഹിത്യ ക്വിസ് നടത്തി. വായന പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരം, ഉടുമ്പന്നൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുലൈഷ സലിം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ജി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി കെ രാജീവ് വിജയികള്‍ക്ക് സമ്മാന വിതരണം നിര്‍വ്വഹിച്ചു.മണിയാറന്‍ കുടി ഗവ. സ്കൂള്‍ അധ്യാപിക പ്രീജാമോള്‍ പി.എസ് സാഹിത്യ ക്വിസിന് നേതൃത്വം നല്കി. എല്‍.പി വിഭാഗത്തില്‍ ദേവദത്ത് എസ് ,വൈഗ വി.എസ്, നൂറ സുലേഖ, യു.പി വിഭാഗത്തില്‍ മാളവിക എം. മധു, വൈഗ രാജേഷ്, അദ്വൈത് സി.രതീഷ്, എച്ച് എസ് വിഭാഗത്തില്‍ അപര്‍ണ അജി, അഞ്ജനഷൈന്, ദേവാനന്ദ് സുനില്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)