AccidentChuttuvattomIdukki
അവസാനമായി ഉമ്മന്‍ ചാണ്ടിയെ കണ്ട് മടങ്ങി; വാഹനാപകടത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു
ഇടുക്കി: ഉമ്മന്‍ ചാണ്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ്സ് പ്രവര്ത്തകന് മരിച്ചു.
ഇടുക്കി കുമളി അട്ടപ്പള്ളം കണ്ടത്തില്‍ കെ വൈ വര്‍ഗീസ് (47) ആണ് മരിച്ചത്. തിരുവനന്തപുരത്തിന് പോയി മടങ്ങിവരുന്നതിനിടയില്‍ റാന്നിയില്‍ വച്ച് പുലര്‍ച്ചെയായിരുന്നു അപകടം. അപകട സമയത്ത് ഹൃദയാഘാതവും ഉണ്ടായിരുന്നു. അപകട സമയത്ത് കാറില്‍ പ്രസാദ് മാണി, ബിനോയി നടുപറമ്പില്‍ എന്നിവര്‍ വര്‍ഗീസിനൊപ്പം ഉണ്ടായി. ഇരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.ഭാര്യ:കല്‍പ്പന.മക്കള്‍:ബിനീഷ്,അനീഷ്. സംസ്കാരം വെള്ളിയാഴ്ച നടക്കും.