ChuttuvattomThodupuzha
ഉടുമ്പന്നൂരില്‍ സോളാര്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമായി
തൊടുപുഴ: അനെര്‍ട്ട് മുഖേന ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ അഞ്ച് സ്ഥലങ്ങളില്‍ സ്ഥാപിച്ച സോളാര്‍ തെരുവുവിളക്കുകള്‍ പവര്ത്തനക്ഷമമായി. അനെര്‍ട്ടിന്റെ ഡെപ്പോസിറ്റ് സ്കീം സൗകര്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ ഗാന്ധിനഗര്‍, പാറേക്കവല, പാറക്കുളം(രണ്ട് എണ്ണം), വഞ്ചിക്കല്‍ എന്നീ സ്ഥലങ്ങളില്‍ 2,42,500 രൂപ ചെലവാക്കിയാണ് സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിച്ചത്.