കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ‘ക്രിയേറ്റീവ 2023’ സമാപിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-25-at-04.31.57.jpeg?resize=780%2C470&ssl=1?v=1690284733)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: വിജ്ഞാനത്തോടൊപ്പം വിനോദവും കലാമൂല്യവും കുട്ടികളില്‍ വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച കലാമേള ‘ക്രിയേറ്റീവ 2023’ സമാപിച്ചു. മൂന്നു ദിവസങ്ങള്‍ നീണ്ടു നിന്ന ആര്‍ട്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര താരം ‘അംബിക മോഹന്‍’ നിര്‍വ്വഹിച്ചു. ക്രിയേറ്റീവ 2023′ ആര്‍ട്ട് ഫെസ്റ്റിവലില്‍ 230 കുട്ടികള്‍ പങ്കെടുത്തു. കലാമൂല്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കേണ്ടത് സമകാലിക കാലഘട്ടത്തിന്റെ ആവശ്യകതയാണ് എന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ സക്കറിയാസ് ജേക്കബ് പറഞ്ഞു. പഠന വിഷയങ്ങള്‍ക്ക് ഒപ്പം തന്നെ കലാകായിക മേഖലക്കും പ്രാധാന്യം നല്കുന്നു എന്നതാണ് ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ സവിശേഷത എന്ന് വൈസ് പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍ എം പറഞ്ഞു. വിഭാഗം മേധാവികളായ ദീപ, ജിമ്മി, വിദ്യ, ടെസ്സി, ബെനഡിക്ട് സഹകരണത്തോടയാണ് ഫെസ്റ്റ് നടന്നത്. ആര്‍ട്സ് ഫെസ്റ്റിന്റെ കോ-ഓര്‍ഡിനേറ്റര്‍ വിനീത മനോജ്,മാസ്റ്റര്‍ ബ്രിന്റോ കെ സാബു, സാന്ദ്ര സാബു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)