രാജ്യം വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ട: കെ സലിംകുമാർ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-25-at-09.46.23.jpeg?resize=780%2C470&ssl=1?v=1690303599)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ഏക സിവിൽ കോഡിന് പിന്നിലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ തൊടുപുഴയിൽ എം ജിനദേവൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ജനകീയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്ത്രീ-പുരുഷ സമത്വം നടപ്പിലാക്കാൻ ആർഎസ്എസ്-ബിജെപി സഖ്യം ഒരിക്കലും മുന്നോട്ട് വരികയില്ല. നാനാജാതി മതവിഭാഗങ്ങളും വ്യത്യസ്തങ്ങളായ സംസ്ക്കാരവും പാരമ്പര്യവും ഉൾക്കൊള്ളുന്ന ഇന്ത്യാ മഹാരാജ്യത്തെ ചാതുർവർണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാമാണ് ഏക സിവിൽ കോഡിലൂടെ ബിജെപി നടപ്പാക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)