ChuttuvattomThodupuzha
കെ.സുധാകരൻ മാന നഷ്ടക്കേസ് നൽകിയതിൽ ഭയമില്ലെന്നും നിയമപരമായി നേരിടും;സി.പി.എം സംസ്ഥാന സെക്രട്ടറി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-25-at-09.50.00.jpeg?resize=780%2C470&ssl=1?v=1690303825)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ.സുധാകരൻ മാന നഷ്ടക്കേസ് നൽകിയതിൽ ഭയമില്ലെന്നും നിയമപരമായി നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടുക്കിയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളി അതൊരു ഒറ്റപ്പെട്ട സംഭവം ആയി കണ്ടാൽ മതി. എല്ലാരും ചേർന്നു ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. അതിൽ പാർട്ടിയും മുഖ്യമന്ത്രിയും പങ്കെടുത്തു. വിവാദം ആക്കേണ്ട കാര്യം ഇല്ല .പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. പ്രഖ്യാപനം വന്നാൽ ആവശ്യമായ ക്രമീകരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)